Advertisement

റഷ്യയ്‌ക്കെതിരായ കയറ്റുമതി ഉപരോധത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ദക്ഷിണ കൊറിയ

March 3, 2022
1 minute Read

റഷ്യയ്‌ക്കെതിരായ കയറ്റുമതി ഉപരോധത്തിൽ നിന്ന് തങ്ങളുടെ കമ്പനികളെ ഒഴിവാക്കാൻ ദക്ഷിണ കൊറിയ ശ്രമിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ വ്യാപാര മന്ത്രി യോ ഹാൻ-കൂ അമേരിക്കയിൽ സന്ദർശനം നടത്തുകയാണെന്നും ഈ വിഷയത്തിൽ വാഷിംഗ്ടണുമായി ഒരു കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് റഷ്യയിലേക്ക് ഫോറിൻ പ്രൊഡ്യൂസ്ഡ് ഡയറക്‌ട് പ്രൊഡക്‌റ്റ് (എഫ്‌ഡിപിആർ) ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎസ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ചരക്കുകൾ ഒരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക അനുമതി നേടണം എന്നതാണ് പുതിയ വ്യവസ്ഥ. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സുമായി സഖ്യത്തിലേർപ്പെടുന്ന മറ്റ് പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ദക്ഷിണ കൊറിയ തന്ത്രപ്രധാനമായ സാമഗ്രികളിൽ മാത്രം കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിന് എതിരെ ഉത്തര കൊറിയ വോട്ട് ചെയ്തു. നീക്കം പാശ്ചാത്യ രാജ്യങ്ങളോടുള്ള പ്യോങ്‌യാങ്ങിന്റെ ശത്രുതയെ പ്രതിഫലിപ്പിക്കുന്നതായും ഡിപിആർകെ ഉപരോധത്തിൽ റഷ്യ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദഗ്ധർ പറഞ്ഞു. 40 വർഷത്തിനുശേഷം യുഎൻ പൊതുസഭയുടെ ആദ്യ അടിയന്തര പ്രത്യേക സമ്മേളനത്തിൽ വൻ ഭൂരിപക്ഷത്തോടെ പാസായ പ്രമേയത്തെ എതിർത്ത അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഡിപിആർകെ.

Story Highlights: south-korea-wants-its-firms-to-be-excluded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top