പാകിസ്താനിലെ പള്ളിയിൽ സ്‌ഫോടനം; 30 മരണം

പാകിസ്താനിലെ പെഷവാറിലെ പള്ളിയിൽ ചാവേർ സ്‌ഫോടനം. പള്ളിയിലുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read Also : ആൾക്കൂട്ടത്തിനിടയ്ക്ക് മെട്രോ സ്റ്റേഷനിൽ യുക്രൈനിന്റെ ദേശീയഗാനം വായിക്കുന്ന മനുഷ്യൻ; വൈറലായി വിഡിയോ
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്. പെഷവാറിലെ ക്വിസ്സ ഖ്വാനി ബാസാർ ഏരിയിയൽ സ്ഥിതിചെയ്യുന്ന ജാമിയ പള്ളിയിലായിരുന്നു സംഭവം. പ്രാർത്ഥനകൾ നടക്കവെ വെടിവെപ്പ് ഉണ്ടാകുകയും പിന്നാലെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: 30 Killed, Dozens Wounded In Huge Blast At Mosque In Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here