Advertisement

ആരും കാണാതെ എങ്ങനെ വിമാനത്തിൽ കയറാം; ഒൻപത് വയസ്സുകാരൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്റർ…

March 4, 2022
Google News 1 minute Read

ആരുമറിയാതെ ഫ്ലൈറ്റിൽ ഒളിച്ചുകടന്ന് ഒൻപത് വയസ്സുകാരൻ യാത്ര ചെയ്തത് 2,700 കിലോമീറ്റർ. കൗതുകത്തോടെയും ഏറെ ആശ്ചര്യത്തോടെയുമാണ് ഈ വാർത്ത ആളുകൾ ഉൾക്കൊണ്ടത്. ഇത്രയും ദൂരം ഒരു കുഞ്ഞുബാലൻ വിമാനത്തിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തു എന്നുള്ളത് കൗതുകം തന്നെയാണ്. ബ്രസീലിലെ മനൗസിലെ വീട്ടിൽ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റർ സാവോപോളോയിൽ എത്താൻ ലാതം എയർലൈൻസ് വിമാനത്തിൽ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളിൽ നോക്കിയതിന് ശേഷമാണ് ബാലൻ യാത്ര ആരംഭിച്ചത്. ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവൽ മാർക്വെസ് ഡി ഒലിവേര എന്നാണ്.

വിമാനത്തിൽ കയറുന്നത് വരെ കുട്ടി ആരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവൽ യാത്ര ചെയ്തിരിക്കുന്നത്. എന്നാൽ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിനെയും ഗാർഡിയൻഷിപ്പ് കൗൺസിലിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.

Read Also : റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ പേരും; മാറ്റങ്ങളിൽ റെയിൽവേ…

കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്. എയർപോർട്ട് അഡ്മിനിസ്‌ട്രേറ്റർക്കും എയർലൈൻസിനും എതിരെ കേസ് ഫയൽ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകൻ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്‌തതെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. വിമാനത്താവള അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ വീട്ടിലെ ചുറ്റുപാടിനെ കുറിച്ചും അന്വേഷണം നടക്കുന്നു. കുട്ടി ഏതെങ്കിലും തരത്തിൽ ഗാർഹിക പീഡനം നേരിടുന്നുണ്ടോ എന്ന തരത്തിലും അന്വേഷണം നടക്കുന്നിരുന്നു. എന്നാൽ മറ്റ് ബന്ധുക്കളോടൊപ്പം സാവോപോളോയിൽ താമസിക്കാനുള്ള ആഗ്രഹമാണ് കുട്ടിയെ ഇത്രയും ദൂരം യാത്രയ്ക്ക് പ്രേരിപ്പിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here