സംസ്ഥാന സമിതിയിൽ 13 വനിതകൾ; മൂന്ന് പേർ പുതുമുഖങ്ങൾ

പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാമ സമിതിയിൽ പുതുതായി എത്തിയവർ. ( cpim state committee women list )
പി.കെ.ശ്രീമതി, എം.സി ജോസഫൈൻ, കെ.കെശൈലജ, സതീദേവി, പി.കെ.സൈനബ, കെ.പി മേരി, സി.എസ്.സുജാത, ജെ. മേഴ്‌സിക്കുട്ടിയമ്മ, സൂസൻ കോടി ടി.എൻ.സീമ എന്നിവർ സംസ്ഥാന സമിതിയിൽ തുടരും. പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, പനോളി വൽസൻ, രാജു എബ്രഹാം, കെ.അനിൽ കുമാർ, പി.ശശി, കെ.എസ്.സലീഖ, ഒ.ആർ.കേളു, വി.ജോയി എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി ആർ.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെടുത്തി.
Read Also : 89 അംഗ സംസ്ഥാന സമിതിയില്‍ എ.എ.റഹിമും ചിന്തയും
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാർട്ടിയെ നയിക്കാൻ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.
Story Highlights: cpim state committee women list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here