ഹിജാബ് വിഷയം; നടി സാറാ അലി ഖാന്‍ വിവാദ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍? [ 24 Fact Check]

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ബോളിവുഡില്‍ നിന്നടക്കം നിരവധി പ്രതികരണങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ നടി സാറാ അലി ഖാന്‍ ഹിജാബ് വിഷയം സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘ഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ സാധാരണയായി ബുര്‍ഖ ധരിക്കാറില്ല, കാരണം അവര്‍ക്കവിടെ സുരക്ഷിതത്വം തോന്നുന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് അവര്‍ ഹിജാബ് ധരിക്കുന്നത്, കാരണം അവര്‍ അവിടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലും ലൈംഗിക പീഡനത്തിന് ഇരയാകുന്നു’ എന്നാണ് സാറയുടെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റിലുള്ളത്.
എന്നാല്‍ സാറ അലി ഖാന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ട്വീറ്റ് ചെയ്തിട്ടില്ല. സാറയുടെ പേരില്‍ സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിട്ടുള്ളത്.
Read Also : ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ചിത്രമല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check]
അതിനിടെ ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഹിജാബ് ധരിച്ച് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയതോടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടലുണ്ടായി. ഹിജാബ് കേസില്‍ 11 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.
Story Highlights: fact check sara ali khan, hijab row karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here