Advertisement

മുന്‍ കരസേനാ മേധാവി ജനറല്‍ എസ്.എഫ് റോഡ്രിഗസ് അന്തരിച്ചു

March 4, 2022
1 minute Read
general sf rodrigues

മുന്‍ കരസേനാ മേധാവിയും പഞ്ചാബ് ഗവര്‍ണറുമായിരുന്ന ജനറല്‍ എസ്.എഫ് റോഡ്രിഗസ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 88 വയസായിരുന്നു. ജനറലിന്റെ നിര്യാണത്തില്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ അനുശോചന രേഖപ്പെടുത്തി.

1952 ലാണ് സുനിത് ഫ്രാന്‍സിസ് റോഡ്രിഗസ് സേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 1991 മുതല്‍ 1993 വരെ അദ്ദേഹം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചു. 1971ല്‍ രാജ്യം അദ്ദേഹത്തിന് പരം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചു.\

Read Also : സേനാ നായകന് വിട; ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം

2004-2010ലാണ് എസ് എഫ് റോഡ്രിഗസ് പഞ്ചാബ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. 40 വര്‍ഷത്തെ സൈനിക ജീവിതത്തിന് പുറമേ ദേശീയ സുരക്ഷാ ഉപദേശ ബോര്‍ഡില്‍ രണ്ട് തവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിക്കല്‍ കാലത്തിന് ശേഷം ഒട്ടേറെ സാമൂഹിക, സാഹിത്യ രംഗ പ്രവര്‍ത്തനങ്ങളിലും ജനറല്‍ റോഡ്രിഗസ് ഏര്‍പ്പെട്ടിരുന്നു.

Story Highlights: general sf rodrigues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top