കെ-റെയിലിനെതിരെ ആലുവയിൽ ഇന്നും പ്രതിഷേധം; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

രണ്ടാം ദിവസവും ആലുവ കുട്ടമശ്ശേരിയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് സംരക്ഷണത്തിൽ പ്രദേശത്ത് അടയാളക്കല്ലുകൾ സ്ഥാപിച്ചു. തുടർപ്രതിഷേധം ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ മാത്രമാണ് കല്ലിടൽ.
പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവച്ച കുട്ടമശ്ശേരിയിൽ സർക്കാർ ആയുർവേദ ആശുപത്രിയിലാണ് രാവിലെ ആദ്യം അടയാളക്കല്ല് സ്ഥാപിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും കല്ലിടൽ തടഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ റോഡിലേക്ക് ഇറങ്ങിയോടെ നാട്ടുകാർ സംഘടിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസം ആലുവ ചൊവ്വരയിലും തോട്ടമുഖത്തും കെ റെയിൽ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവിടങ്ങളിൽ കല്ലിടൽ പൂർത്തിയാക്കിയ സംഘം അടുത്ത ദിവസങ്ങളിൽ ആലുവ മേഖലയിൽ നടപടി തുടരുമെന്ന് അറിയിച്ചു. ചെങ്ങന്നൂർ മുളക്കുഴിയിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. നിരവധി വീടുകൾ നിർദിഷ്ട സിൽവർ ലൈൻ പാതയിൽ ഇവിടെ ഉൾപ്പെട്ടിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.
Story Highlights: k-rail-again-protest-against-silverline-survey-in-aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here