Advertisement

മൊഹാലി ക്രിക്കറ്റ് ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

March 4, 2022
Google News 2 minutes Read

മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മ്മയും മായാങ്ക് അഗര്‍വാളുമാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1.3 ഓവറില്‍വിക്കറ്റ് നഷ്ടപ്പെടാതെ ഒരു റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് ഫോമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോലിക്ക് വളരെ നിര്‍ണായകമാണ് ഇന്ന് തുടങ്ങുന്ന കരിയറിലെ 100ാം ടെസ്റ്റ് മത്സരം. താരം അവസാനമായി സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ്. അതിന് ശേഷം കളിച്ച 70 ഇന്നിങ്സുകളിലൊന്നിലും മൂന്നക്കം നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

Read Also : വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്. 11 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ 4 ടെസ്റ്റ് ഇന്നിങ്സുകളില്‍ വിരാട് കോലി നേടിയത് 610 റണ്‍സാണ്. 2 ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 50 % കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയില്‍ കളിക്കുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

Story Highlights: Mohali Cricket Test; India won the toss and elected to bat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here