Advertisement

കേരളത്തിൽ നിന്ന് യുക്രൈനിലേക്ക് സംഘത്തെ അയക്കാൻ ആലോചിച്ചിരുന്നു; വേണു രാജാമണി

March 4, 2022
2 minutes Read

യുക്രൈനിലേക്ക് കേരളത്തിൽ നിന്നുള്ള സംഘത്തെ അയക്കാൻ ആലോചിച്ചിരുന്നതായി ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി വേണു രാജാമണി. എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും വിദേശകാര്യ മന്ത്രാലയം നടത്തുമെന്ന് അറിയിച്ചു. സംഘത്തെ അയക്കുന്ന പദ്ധതി ഉപേക്ഷിച്ചോ എന്നത് അറിയില്ലെന്നും വേണു രാജാമണി പറഞ്ഞു.

യുക്രൈനിലെ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രത്തെ വിമർശിച്ച് വേണു രാജാമണി രംഗത്തെത്തിയിരുന്നു. ഖാർകീവിലെ കുട്ടികൾ സ്വന്തം കഴിവുകൊണ്ടാണ് രക്ഷപ്പെട്ടത്. എംബസി സഹായിച്ചില്ല. യുദ്ധം രൂക്ഷമായ സുമിയിലെ കുട്ടികൾക്കായി എട്ടുദിവസമായിട്ടും എംബസി ഒന്നും ചെയ്തില്ലെന്നും വേണുരാജാമണി കുറ്റപ്പെടുത്തി. സുമിയിൽ 600 മലയാളികൾ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് നോർക്കയുടെ കണക്ക്. പിസോച്ചിനിൽ 1000 ഇന്ത്യക്കാരും കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

Read Also : യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ വ്യോമാക്രമണം

റഷ്യ-യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടുവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകൾ തകർന്നു.

Story Highlights: Planned to send a team from Kerala to Ukraine; Venu Rajamani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top