Advertisement

ടാറ്റൂ സ്റ്റുഡിയോയിലെ പീഡന ആരോപണം; യുവതികള്‍ പരാതി നല്‍കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍

March 4, 2022
Google News 2 minutes Read
tattoo studio rape case

കൊച്ചി ഇടപ്പള്ളി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്‍കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍. ആരോപണം ഉന്നയിച്ച യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയപ്പെടാതെ ധൈര്യമായി മുന്നോട്ടുവരണം. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

യുവതികളുടെ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കൊച്ചി സെന്‍ട്രല്‍ എസിപിയുടെ മേല്‍ നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒ ആണ് അന്വേഷണം നടത്തുക. ആരോപണം നേരിടുന്ന ടാറ്റു ആര്‍ട്ടിസ്റ്റ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ്
തെരച്ചില്‍ ആരംഭിച്ച് ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികളാണ് പീഡന ആരോപണവുമായി രംഗത്തെത്തിയത്. ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.

Read Also : പീഡനപരാതി; തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ഡോ.എസ് സുനിൽ കുമാർ അറസ്റ്റിൽ

ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റില്‍ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. റെഡിറ്റില്‍ പെണ്‍കുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്.

Story Highlights: tattoo studio rape case, edappally rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here