Advertisement

അസമിൽ അഞ്ച് അൽഖ്വയ്ദ ഭീകരരെ പൊലീസ് പിടികൂടി

March 5, 2022
Google News 1 minute Read

അൽ-ഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്റ്റേഷൻ പരിധിയിൽ അസം പൊലീസ് പിടികൂടി. അസമിലെ സ്‌പെഷ്യൽ ബ്രാഞ്ച് പങ്കുവെച്ച രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് അഞ്ച് പേരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ഇതുവരെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് പൗരനായ സൈഫുൽ ഇസ്ലാം എന്ന ഹാരുൺ റാഷിദ് ധകാലിയപ്പാറ മസ്ജിദിൽ അധ്യാപകനായി ജോലി ചെയ്യുന്നതായി കണ്ടെത്തി. ബാർപേട്ട ജില്ലയിലെ യുവാക്കളെ തീവ്രവാദ സംഘടനയിൽ ചേരാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും പ്രതി പ്രേരിപ്പിച്ചു. ഇവരിൽ നിന്ന് കുറ്റകരമായ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.

Story Highlights: assam-police-arrest-4-aqis-operativess russian soldier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here