കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് കേസ്.
ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെയാണ് ഇവർ മർദ്ദിച്ചത്. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി.കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക.
സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് കേസ്. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പൊലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി. വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. ഈ സംഭവത്തിൽ സുജിത്തിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസുകാർക്കെതിരായ നടപടിക്ക് കാരണമായി.
Story Highlights : police assaulted youth congress leader fir registered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here