Advertisement

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ

March 5, 2022
1 minute Read

ഡൽഹി വിവേക് ​​വിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെൺകുട്ടികളെ ഭിക്ഷ യാചിക്കാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ. 40 കാരനായ പ്രതി സഞ്ജയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ഇ-റിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെൺകുട്ടികൾ സുരക്ഷിതരാണെന്നും രക്ഷിതാക്കൾക്ക് കൈമാറിയതായും പൊലീസ് കൂട്ടിച്ചേർത്തു.

വിവേക് ​​വിഹാറിലെ ബാലാജി ക്ഷേത്രത്തിൽ നിന്ന് ചിന്താമണി ചൗക്കിലേക്ക് രണ്ട് പെൺകുട്ടികളുമായി സഞ്ജയ് ഇ-റിക്ഷയിൽ കയറി. ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ ഡ്രൈവർ യുവാവിനോട് പെൺകുട്ടികളെ കുറിച്ച് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

തുടർന്ന് റോഡരികിൽ നിന്നിരുന്ന ട്രാഫിക് പൊലീസുകാരെ വിവരം അറിയിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിൽ, പ്രതിയെ 40 വയസ്സുള്ള സഞ്ജയ് ആണെന്നും ബീഹാറിലെ ഛപ്ര ജില്ലയിൽ താമസക്കാരനാണെന്നും തിരിച്ചറിഞ്ഞു. ഭക്ഷണം നൽകാനെന്ന വ്യാജേന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഡൽഹിക്ക് പുറത്തേക്ക് ഭിക്ഷാടനത്തിനെത്തിക്കുകയായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി.

Story Highlights: delhi-drug-addict-held-for-kidnapping-two-minor-girls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top