Advertisement

യുപിയിൽ ജനാധിപത്യം തഴച്ചുവളരുന്നു; അമിത് ഷാ

March 5, 2022
Google News 1 minute Read

ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഉത്തർപ്രദേശിൽ ആദ്യമായി ജനാധിപത്യം തഴച്ചുവളരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദി ധ്രുവീകരണത്തിന്റെയും വർഗത്തിന്റെയും രാഷ്ട്രീയം മാറ്റി പ്രകടനത്തിന്റെ രാഷ്ട്രീയം കൊണ്ടുവന്നു എന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയുമായി സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

“മോദിയുടെ റോഡ്‌ഷോ കാശിയിൽ നടന്നപ്പോൾ, തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രിയപ്പെട്ട നേതാവിനെ പൊതുജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്ന് നിങ്ങൾ എല്ലാവരും കണ്ടു.. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യത്തെ ജനാധിപത്യത്തിൽ നാം കണ്ട ചരിത്രപരമായ ഉദാഹരണമാണിത്” ഷാ പറഞ്ഞു. “ജാതീയത, വംശീയ രാഷ്ട്രീയം, പ്രീണന രാഷ്ട്രീയം എന്നിവയിൽ നിന്ന് മുക്തമാക്കി ഉത്തർപ്രദേശിൽ ആദ്യമായി ജനാധിപത്യം തഴച്ചുവളരുന്നത് ഇന്ന് നാം കാണുന്നു” അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ അഞ്ച് വർഷമായി ഒരു അഴിമതി ആരോപണവുമില്ലാതെയാണ് ഭരണം നടത്തിയതെന്ന് മുൻ ബിജെപി അധ്യക്ഷൻ അവകാശപ്പെട്ടു. ഒരു അഴിമതിയാരോപണവുമില്ലാതെ ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ അഞ്ച് വർഷം പ്രവർത്തിച്ചു. വൺ റാങ്ക് വൺ പെൻഷൻ എന്ന നേട്ടം ഉത്തരാഖണ്ഡിലെ വിരമിച്ച സൈനികരുടെ വീട്ടുപടിക്കൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കാനിരിക്കെ, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഇതിനകം പൂർത്തിയായി. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

Story Highlights: democracy-flourishing-in-up-amit-shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here