തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു, പെട്രോൾ ടാങ്കുകൾ ഉടൻ നിറയ്ക്കൂ; രാഹുൽ ഗാന്ധി

ഡീസൽ-പെട്രോൾ വിലയിൽ മോദി സർക്കാരിനെ പരിഹസിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ പരിഹസിച്ചത്. മോദി സർക്കാരിന്റെ ‘തെരഞ്ഞെടുപ്പ്’ ഓഫർ അവസാനിക്കാൻ പോകുന്നു. പെട്രോൾ ടാങ്കുകൾ ഉടൻ നിറയ്ക്കൂ എന്നാണ് രാഹുൽ എഴുതിയത്.
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മതത്തിന്റെയും നുണകളുടെയും പേരിൽ വോട്ട് പിടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബഹുജൻ സമാജ് പാർട്ടിയെ (ബിഎസ്‌പി) ബി.ജെ.പിയുടെ ‘ബി’ ടീം എന്ന് രാഹുൽ വിളിച്ചു. അതേസമയം, സമാജ്‌വാദി പാർട്ടി (എസ്‌പി) യുടെ ഭരണകാലത്തെ ക്രമസമാധാന പ്രശ്‌നവും ഗുണ്ടായിസവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ബിജെപി രാജ്യമെമ്പാടും ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നു, ഹിന്ദു മതം എന്നാൽ സത്യമാണെന്ന് വാരണാസിയിലെ പിന്ദ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധി പറഞ്ഞിരുന്നു. താൻ ഹിന്ദുമതത്തെ സംരക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. ‘നിങ്ങൾ മതത്തെയല്ല, നുണകളെയാണ് സംരക്ഷിക്കുന്നത്. നിങ്ങളുടെ കസേര സംരക്ഷിക്കാൻ നിങ്ങൾ അസത്യത്തെ സംരക്ഷിക്കുന്നു.’ – രാഹുൽ ആരോപിച്ചു.
Story Highlights: get-your-petrol-tanks-full-immediately-rahul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here