യുക്രൈനിലെ മെഡിക്കല്‍ പഠനം: ബദല്‍ മാര്‍ഗം തേടാന്‍ ഉന്നതതല യോഗം
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പുനരധിവാസം ചര്‍ച്ച ചെയ്യാനായി ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍, നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍, നീതി ആയോഗ് എന്നിവയുടെ ഉന്നതതല യോഗം ഉടന്‍ ചേരും.
ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസെന്‍ഷ്യേറ്റ് നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനോ അല്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനോ സാദ്ധ്യതകള്‍ പരിശോധിക്കും. നാഷണല്‍ മെഡിക്കല്‍ കമ്മിഷനും നീതി ആയോഗിനും ബദല്‍ മാര്‍ഗ്ഗത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം.
Story Highlights: നിങ്ങളെല്ലാവരും ഇന്ന് യുക്രൈനിയക്കാരാണ്; യൂറോപ്പിനോട് സെലെൻസ്‌കി
വിദേശ രാജ്യങ്ങളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാതെ മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ നിലവില്‍ ഒരു വ്യവസ്ഥയുമില്ല. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ കോഴ്‌സും ഇന്റേണ്‍ഷിപ്പും ഒരു വിദേശസ്ഥാപനത്തില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈനിലുള്ളത്. അംഗീകാരമുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന് കീഴില്‍ പ്രത്യേക വ്യവസ്ഥ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അപ്പോള്‍ വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്കുള്ള ഇന്ത്യയിലെ പ്രവേശന പരീക്ഷയ്ക്ക് ( ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാം) അപേക്ഷിക്കാന്‍ യോഗ്യരാകും.
Story Highlights: Medical Studies in Ukraine: High Level Meeting to Find Alternatives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here