Advertisement

നിങ്ങളെല്ലാവരും ഇന്ന് യുക്രൈനിയക്കാരാണ്; യൂറോപ്പിനോട് സെലെൻസ്‌കി

March 5, 2022
Google News 1 minute Read

അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിശബ്ദരാകരുതെന്ന് സെലെൻസ്‌കി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. പാരീസ്, പ്രാഗ്, ലിയോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നിരവധി യൂറോപ്യൻ നഗരങ്ങളിൽ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കണ്ണടയ്ക്കരുത്, പുറത്തുവന്ന് നിങ്ങൾക്ക് കഴിയുന്നിടത്തോളം യുക്രൈനെ പിന്തുണയ്ക്കുക. നിങ്ങൾ എല്ലാവരും യുക്രൈനിയക്കാരാണ്. ഇന്ന് നാമെല്ലാവരും സൈനികരാണ്, മറ്റുള്ളവർ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നു. മറ്റുള്ളവർ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു. ഇതാണ് ഞങ്ങളുടെ ഹൃദയം, യുക്രൈയ്നിന്റെ ഹൃദയം, തിന്മയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കുന്നു” – അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ വീണാൽ, നിങ്ങൾ വീഴും. ഞങ്ങൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും വിജയമായിരിക്കും. ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിജയമായിരിക്കും. ഇത് ഇരുട്ടിനു മേൽ വെളിച്ചത്തിന്റെ വിജയമായിരിക്കും. അടിമത്തത്തിന് മേൽ സ്വാതന്ത്ര്യത്തിന്റെ വിജയമായിരിക്കും. നമ്മൾ ജയിച്ചാൽ യൂറോപ്പ് എന്നത്തേക്കാളും കൂടുതൽ അഭിവൃദ്ധി പ്രാപിക്കും” സെലെൻസ്‌കി പറഞ്ഞു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി അദ്ദേഹം ഒരു നിമിഷം മൗനം അർപ്പിച്ചു.

Story Highlights: zelensky-to-europe-all-of-you-today-are-ukrainians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here