Advertisement

പൊലീസ് നായ മണം പിടിച്ചെത്തി; നാലുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

March 5, 2022
2 minutes Read

നാലുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. ഒറീസ സ്വദേശി പരേഷ് നായിക് (29) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 8.30ന് ഷാലിമാര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയ പരേഷിന്റെ ബാഗില്‍ നിന്ന് പൊലീസ് നായ ഡോണ്‍ മണംപിടിച്ചാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read Also : അച്ഛനെ മകന്‍ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പ്രതി പാലായിലെ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക് എത്തിയതാണ്. ട്രെയിനില്‍ വന്ന് കോട്ടയത്ത് ഇറങ്ങിയ ശേഷം പാലായിലേക്ക് ബസില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പൊലീസ് നായ ഡോണ്‍ മണം പിടിച്ച് പരേഷിനടുത്തെത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്.

കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരേഷ് നായികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Story Highlights: Police dog sniffs; man arrested with 4 kg of cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top