Advertisement

വനിതാ ലോകകപ്പ്: ഇന്ത്യ നാളെ ഇറങ്ങും; എതിരാളികൾ പാകിസ്താൻ

March 5, 2022
Google News 1 minute Read

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് നാളെ ആദ്യ മത്സരം. ന്യൂസീലൻഡിലെ ബേ ഓവലിൽ ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക. ചിരവൈരികളായ പാകിസ്താനെയാണ് ഇന്ത്യ നേരിടുക. ജയത്തോടെ ടൂർണമെൻ്റ് ആരംഭിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.

തുടരുന്ന മോശം ഫോം ഷഫാലി വർമ്മയുടെ സ്ഥാനം തെറിപ്പിക്കുമോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. മറുവശത്ത് സബ്ബിനേനി മേഘന കിട്ടിയ അവസരങ്ങൾ അതിഗംഭീരമായി ഉപയോഗിക്കുകയും ചെയ്തു. എങ്കിലും ഷഫാലിയെ ആദ്യ ചില മത്സരങ്ങളിൽ ഇന്ത്യ കളിപ്പിച്ചേക്കും. മോശം ഫോം തുടർന്നാൽ വരും മത്സരങ്ങളിൽ സബ്ബിനേനി കളിക്കും.

ഹർമൻപ്രീത് കൗറിൻ്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നൽകും. സമീപകാലത്തായി തുടരുന്ന മോശം ഫോമിനെ തുടർന്ന് ന്യൂസീലൻഡിനെതിരായ ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന ഹർമൻ അവസാന മത്സരത്തിൽ ഫിഫ്റ്റിയടിച്ച് ഫോമിലേക്ക് തിരികെയെത്തിയിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹമത്സരത്തിൽ സെഞ്ചുറിയടിച്ച് ഹർമൻ തൻ്റെ ഫോം തുടർന്നു. ഒറ്റയ്ക്ക് മത്സരത്തിൻ്റെ ഗതി മാറ്റാൻ ശേഷിയുള്ള ഹർമനാണ് കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഹർമൻ നേടിയത് 115 പന്തിൽ പുറത്താവാതെ 172 റൺസായിരുന്നു.

ലോവർ മിഡിൽ ഓർഡറിൽ റിച്ച ഘോഷിൻ്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താണ്. ഫിനിഷർ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന റിച്ച തന്നെ വിക്കറ്റ് സംരക്ഷിക്കാനാണ് സാധ്യത.

Story Highlights: womens world cup india pakistan tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here