ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്

ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശി. തലസ്ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.
Read Also :യുദ്ധത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്, വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കണം; ബഹ്റൈന്‍ ഒഐസിസി
രണ്ടുദിവസം ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പ് നൽകിയിരുന്നു. ബഹ്റൈന്‍ പുറമെ, സൗദിയിലും ശക്തമായ പൊടിക്കാറ്റ് വീശി. തലസ്ഥാനമായ റിയാദ് നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് പൊടിക്കാറ്റ് ആരംഭിച്ചത്.
Story Highlights: Dust storm sweeps Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here