Advertisement

റഷ്യ,യുക്രൈൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

March 6, 2022
Google News 2 minutes Read

റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ ബെനറ്റ് ഫ്രഞ്ച് പ്രസിഡന്റുമായി പങ്കുവച്ചു. ഇതിനിടെ തങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്കെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. തങ്ങൾക്കെതിരെ ഉപരോധമെന്നാൽ യുദ്ധപ്രഖ്യാപനമാണെന്ന് പുടിൻ പറഞ്ഞു. യുക്രൈനിൽ വ്യോമപാത നിരോധനം ഏർപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. യുക്രൈൻ പൂർണമായി പിടിച്ചടക്കുമെന്നും പുടിൻ പറഞ്ഞു.

റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 707 പേർക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകൾ ഇതാണെങ്കിലും സംഖ്യയിൽ വർധനയുണ്ടാവാമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മോണിട്ടറിംഗ് സെഷൻ അറിയിച്ചു.

അതേസമയം റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. വിദ്യാർത്ഥികൾ സമാനതകളില്ലാത്ത ഇച്ഛാശക്തിയും ദൃഢതയും കാണിച്ചു. വിദ്യാർത്ഥികൾ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

ഖാർകീവിലെ ഭൂരിഭാഗം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കി. സുമിയിൽ ആക്രമണവും ഗതാഗതവുമാണ് വെല്ലുവിളി. 24 മണിക്കൂറിനിണ്ടെ 15 വിമാനങ്ങൾ സർവീസ് നടത്തി. 13 വിമാനങ്ങൾ കൂടി സർവീസ് നടത്തും. യുക്രൈനിൽ നിന്ന് 13,000 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Israeli PM meets Putin in Moscow, then speaks with Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here