മത സൗഹാർദത്തിനായി സഞ്ചരിച്ച വ്യക്തി, വിശ്രമമില്ലാത്ത ജീവിതം, വലിയ നാഥനെയാണ് നഷ്ടമായത്: എം.കെ മുനീർ

മത സൗഹാർദത്തിനായി സഞ്ചരിച്ച വ്യക്തി വിശ്രമമില്ലാത്ത ജീവിതമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെതെന്ന് എം കെ മുനീർ.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ പ്രസ്ഥാനത്തിൻ്റെ ശക്തി ചോർന്നുവെന്ന് എം.കെ മുനീർ എംഎൽഎ. വലിയ നാഥനും തണൽമരവും ആണ് നഷ്ടമായത്. ഇതര സമൂഹങ്ങൾക്ക് വേണ്ടപ്പെട്ട ആളായിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് പള്ളിയിൽ നടക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയത്. അങ്കമാലി ലിറ്റിൽ ഫഌവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്.
ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
Story Highlights: muneer-on-panakd-thangal-demise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here