മതനിരപേക്ഷ കേരളത്തിൻ്റെ കാവൽക്കാരിൽ ഒരാൾ യാത്രയായിരിക്കുന്നു; കെ സുധാകരൻ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. തങ്ങളുമായി നീണ്ട വർഷത്തെ അടുത്ത ബന്ധമുണ്ട്. ഒരു മതേതര മുഖം തങ്ങൾ സൂക്ഷിച്ചിരുന്നു. പാവപ്പെട്ടവരോടുള്ള കാരുണ്യം അദ്ദേഹത്തിൻ്റെ മറ്റൊരു ഗുണമാണ്. പാണക്കാട് തറവാട് മതേതര ഊർജം പകരുന്ന സ്ഥലമാണെന്നും സുധാകരൻ അനുസ്മരിച്ചു.
“വർഗ്ഗീയ ശക്തികൾ ഈ മണ്ണിൽ വേരുറപ്പിക്കാതിരിക്കാൻ, കലാപകലുഷിത അന്തരീക്ഷം കേരളത്തിലുണ്ടാകാതിരിക്കാൻ ജീവിതത്തിലുടനീളം പോരാടിയ സ്നേഹ നക്ഷത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. രാഷ്ട്രീയ കേരളത്തിൻ്റെ ഓർമകളിൽ സൂര്യനെപ്പോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജ്വലിച്ചു നിൽക്കും.” കെ സുധാകരൻ പറഞ്ഞു.
അദ്ദേഹത്തിൻ്റെ വേർപാട് യുഡിഎഫിന് തീരാനഷ്ട്ടമാണ്. ഏതുസമയത്തും ഓടിച്ചെല്ലാൻ സാധിക്കുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മരണം ഐഎൻസിയുടെ മനസിനേറ്റ മുറിവാണ്. കെ റെയിൽ സമരം ഉൾപ്പെടെ നാളെ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും കോൺഗ്രസ് മാറ്റിവെച്ചതായും സുധാകരൻ പറഞ്ഞു. വയനാട്ടിൽ നടത്തുന്ന രാഹുൽ ഗാന്ധിയുടെ പരിപാടിയും മാറ്റി. രാഹുൽ ഗാന്ധി നാളെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: one-of-the-guardians-of-secular-kerala-is-on-a-journey-k-sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here