‘ഓപ്പറേഷൻ ഗംഗ’ ഇന്ത്യൻ സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി മോദി

യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് ലോകത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ അധിനിവേശത്തിന് പിന്നാലെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു. ഇതുവരെ ആയിരത്തിലധികം വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായും മോദി പറഞ്ഞു.
“മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത്, ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ലോകത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇത് തെളിയിക്കുന്നത്” വിദ്യാർത്ഥികൾ ഭാഗ്യവാന്മാരാണെന്നും കരിയർ ലക്ഷ്യങ്ങളെ ദേശീയ അഭിലാഷങ്ങളുമായി ബന്ധിപ്പിക്കാനും പൂനെയിലെ സിംബയോസിസ് സർവകലാശാലയുടെ സുവർണ ജൂബിലി പരിപാടിയിൽ മോദി പറഞ്ഞു.
കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിൽ പൂനെ നഗരത്തിന്റെ സംഭാവന ലോകമെമ്പാടും അറിയപ്പെടുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പൂനെ ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, രാജ്യത്തെ 90 ശതമാനത്തിലധികം ആളുകൾക്കും കുത്തിവയ്പ്പ് നടത്താൻ ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്സിൻ പുറത്തിറക്കി, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലേക്കും വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ട് – മോദി പറഞ്ഞു.
Story Highlights: operation-ganga-proof-of-our-growing-influence-in-world-pm-modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here