തങ്ങള്‍ സൗമ്യ ജീവിതം നയിച്ച വ്യക്തി: ഇ.ടി.മുഹമ്മദ് ബഷീര്‍

എക്കാലവും സൗമ്യ ജീവിതം നയിച്ച വ്യക്തിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. എന്തു പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടെങ്കിലും അതിലൊന്നും ക്ഷോഭിക്കാതെ അതിലൊന്നും കക്ഷി ചേരാതെ ഒരു തര്‍ക്കത്തിനും മുതിരാതെ ഏറ്റവും അധികം ശാന്ത സഹചനായി നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. മരണം വരെ അത് പ്രകടമായിരുന്നു. സ്വന്തമായിട്ട് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല. എന്റെ ഒരുകാര്യം വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. എല്ലാവരും ജയിക്കണം, നല്ല രീതിയില്‍ കഴിഞ്ഞു കുടണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഒരു മനുഷ്യനെ പറ്റി എന്തൊക്കെ നന്മയാണോ പറയേണ്ടത് അതൊക്കെ തങ്ങള്‍ക്കുണ്ടായിരുന്നു. മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഗുണം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ആ നിലയില്‍ വിശേഷണങ്ങള്‍ക്കുപരിയായ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Story Highlights: Person who led a gentle life: ET Muhammad Basheer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here