Advertisement

റഷ്യയുടെ ആവശ്യങ്ങൾ നേടും വരെ യുക്രൈനെതിരായ പോരാട്ടം തുടരും; നിലപാടിലുറച്ച് വ്ലാദിമിർ പുടിൻ

March 6, 2022
2 minutes Read

റഷ്യയുടെ ആവശ്യങ്ങൾ നേടും വരെ യുക്രൈനെതിരായ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയോട് പുടിൻ ആവശ്യപ്പെട്ടു. ഇതിനിടെ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താൻ റഷ്യ തയാറെടുക്കുന്നെന്ന് യുക്രൈൻ ആരോപിച്ചു. എയർക്രാഫ്റ്റുകൾ നൽകി സഹായിക്കണമെന്ന് വ്ലാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. വ്യോമപാതാ നിരോധനം ഏർപ്പെടുത്തണമെന്ന് ലോകരാജ്യങ്ങളോട് സെലൻസ്കി ആവർത്തിച്ചു.

അതേസമയം യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തലിന് ഉത്തരവിട്ടു. 11 മണിക്കൂറാണ് താത്കാലിക വെടിനിർത്തൽ. യുക്രൈൻ സമയം ഇന്നുരാത്രി ഒ‍ന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് ഇന്നലെ മോസ്കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തി. വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യന്‍ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി.

അതിനിടെ യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

യുക്രൈന്‍ ഒഴിപ്പിക്കല്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അറിയിച്ചിരുന്നു. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണെന്നും മോദി വ്യക്തമാക്കി.

Story Highlights: The fight against Ukraine will continue- vladimir putin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top