Advertisement

മോഷണവീരന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍

March 6, 2022
Google News 2 minutes Read

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ചടയമംഗലം മേലില വില്ലേജില്‍ ചെത്തടി മുറിയില്‍ ഷഫീഖ് മന്‍സിലില്‍ സതീഷ് എന്ന് വിളിക്കുന്ന റഫീഖിനെയാണ് (41) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമേല്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് ഇയാള്‍ പിടിയിലാകുന്നത്.

Read Also : ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍

പണം, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജറുകള്‍, ഡി.വി.ഡി, ഡി.വി.ആര്‍, പെന്‍ ഡ്രൈവ് തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ സാധാരണയായി ക്ഷേത്രങ്ങളിലാണ് കൂടുതല്‍ മോഷണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

വയ്ക്കല്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ അഞ്ചല്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കുരിയോട് നിലമേല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയതും റഫീഖാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി. രവിയുടെ നിര്‍ദ്ദേശാനുസരണമാണ് തെരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുന്നത്. കൊട്ടാരക്കര ഡിവൈ.എസ്.പി പി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്.

Story Highlights: The thief was finally caught by the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here