പത്തനാപുരത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യതാപമേറ്റു

പൊള്ളുന്ന വെയിലത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യതാപമേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. മഞ്ചള്ളൂര്‍ ആദം കോട് അജിത വിലാസത്തില്‍ പ്രസാദിനാണ് (39) സൂര്യാഘാതമേറ്റത്. പത്തനാപുരം മാര്‍ ലാസറല്‍സ് പള്ളിക്ക് സമീപത്തെ വീട്ടില്‍ കെട്ടിടത്തിനായി കുഴി എടുക്കുന്നതിനിടെ ഉച്ചയോടെയാണ് ചൂടേറ്റത്.
ചൂട് ശക്തമായതോടെ ശരീരത്തിന്റെ തോള്‍ ഭാഗത്തുള്‍പ്പടെ കുമിളകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസാദിനെ ബന്ധുക്കള്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അവിടെ നിന്ന് ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി.
Read Also : അവസരങ്ങള്‍ക്ക് നന്ദി; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി
സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ദേഹത്ത് വന്ന കുമിളകള്‍ പൊട്ടി വ്രണമായ നിലയിലാണ്. ചൂടിന്റെ കാഠിന്യം ഏറിയതോടെ ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെ തൊഴിലാളികള്‍ പണിയെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും മിക്ക സ്ഥലങ്ങളിലും കടുത്ത വെയിലിലാണ് അതിഥി തൊഴിലാളികളുള്‍പ്പെടെയുളളവരെ കൊണ്ട് പണികള്‍ ചെയ്യിപ്പിക്കുന്നത്.
സൂര്യതാപമേറ്റ് അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയാണ് വേണ്ടത്. സ്വയം ചികിത്സ ഒഴിവാക്കണം. ചൂടില്‍ നിന്ന് രക്ഷ നേടാനായി ദിവസവും കുറഞ്ഞത് നാല് ലിറ്ററിലധികം വെള്ളമെങ്കിലും കുടിക്കണം. ആഹാരത്തില്‍ തൈര്, മോര് എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
Story Highlights: A construction worker in Pathanapuram got sunstroke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here