ഗോവയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ന്യൂസ് എക്‌സ്; കോണ്‍ഗ്രസിന് സാധ്യത പ്രവചിച്ച് ഇന്ത്യ ടുഡേയും ടൈംസ് നൗവും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസിന്റെ ജയം പ്രഖ്യാപിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 16 സീറ്റുകളും ബിജെപി 14 സീറ്റുകളും നേടും. ആംആദ്മി പാര്‍ട്ടി 4, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
ഗോവയില്‍ 15 മുതല്‍ 20 വരെ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചനം. ബിജെപി 14-18, ടിഎംസി 02-5, മറ്റുള്ളവര്‍ 4 സീറ്റുകളും നേടിയേക്കും.
17 മുതല്‍ 19 സീറ്റ് വരെ നേടി ഗോവയില്‍ ബിജെപി ജയം നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വേ എക്‌സിറ്റ് പോള്‍ പറയുന്നത്. കോണ്‍ഗ്രസിന് 11 മുതല്‍ 13 വരെ നേടിയേക്കും. മറ്റുള്ളവര്‍ 2-7, എഎപി 1-4 എന്നിങ്ങനെയാണ് സര്‍വേ ഫലം.
Read Also : മുൻകാലങ്ങളിലെ പോലെ കോൺഗ്രസ് നേതാക്കൾ ഇത്തവണ കൂറ് മാറിയില്ല, ഗോവൻ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് 24 നോട്
2017ല്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നു. പക്ഷേ, പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. സമാനമായ കുതിരക്കച്ചവടത്തിന് ഗോവ വീണ്ടും സാക്ഷിയാകാനാണ് സാധ്യത. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിലാണ് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത.
സംസ്ഥാനത്ത് 40 നിയോജക മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 301 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
Story Highlights: BJP in Goa, goa polls 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here