Advertisement

മുൻകാലങ്ങളിലെ പോലെ കോൺഗ്രസ് നേതാക്കൾ ഇത്തവണ കൂറ് മാറിയില്ല, ഗോവൻ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് 24 നോട്

January 23, 2022
1 minute Read

ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ അതീവ ജാഗ്രത പുലർത്തിയെന്ന് ഗോവൻ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്. മുൻകാലങ്ങളിലെ പോലെ കോൺഗ്രസ് നേതാക്കൾ ഇത്തവണ കൂറ് മാറില്ലെന്ന് ഉറപ്പുവരുത്തി. ബിജെപിക്ക് വിലയ്ക്ക് വാങ്ങാനാകാത്ത നേതാക്കളെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയെന്ന് ദിഗംബർ കാമത്ത് 24 നോട് പറഞ്ഞു. പി ചിദംബരത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രചാരണം ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രിംകോടതിയിൽ

അതേസമയം ഗോവയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടു. ബിജെപിയുടെ പ്രകടന പത്രിക സമിതിയുടെ മേധാവിയായിരുന്നു പര്‍സേക്കര്‍. സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മനോഹര്‍ പരീക്കറിന് ശേഷം ഗോവയില്‍ ബിജെപിയുടെ മുഖമായി പരിഗണിച്ചിരുന്ന നേതാവാണ് ലക്ഷ്മികാന്ത് പര്‍സേക്കര്‍.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ 2014ലാണ് മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായത്. അതുവരെ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായിരുന്നു. പരീക്കര്‍ക്ക് ശേഷം ബിജെപിയുടെ മുഖമായി ഗോവയില്‍ ഉയര്‍ത്തിക്കാട്ടിയത് ലക്ഷ്മികാന്ത് പര്‍സേക്കറെയായിരുന്നു. ഇത്തവണ അദ്ദേഹം മാനിഫെസ്റ്റോ കമ്മിറ്റി അധ്യക്ഷനായെങ്കിലും പതിവായി മല്‍സരിക്കുന്ന മണ്ഡലം നല്‍കിയില്ല. ഇതാണ് പര്‍സേക്കറെ ചൊടിപ്പിച്ചത്. അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയും സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Read Also : ഗോവ തെരെഞ്ഞെടുപ്പ്; മികച്ച സ്ഥാനാർഥിയെ മൽസരിപ്പിച്ചാൽ പിൻമാറാൻ തയ്യാറെന്ന് ഉത്പാൽ പരീക്കർ; പാർട്ടി വിടാനൊരുങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി ട്വന്റിഫോറിനോട്

മാന്‍ഡ്രം മണ്ഡലത്തിലാണ് പര്‍സേക്കര്‍ സാധാരണ മല്‍സരിക്കാറ്. ഈ മണ്ഡലത്തില്‍ ദയാനന്ദ് രഘുനാഥ് സോപ്‌തെയെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. 2017ല്‍ ഈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ് സോപ്‌തെ. ജയിച്ച ശേഷം അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ തീരുമാനങ്ങളെടുക്കുമെന്നും പര്‍സേക്കര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ജനകീയ സ്ഥാനാര്‍ഥിയാകുമെന്നും അദ്ദേഹം പറഞ്ഞു. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 34 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ദീപക് പോസ്‌കറും ബിജെപിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്.

Story Highlights : goa-parliament-election-updates-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top