പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍

പൊലീസിനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കഞ്ചാവുമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടി. നെയ്യാറ്റിന്‍കരയിലെ മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. പെരുമ്പഴുതൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കണ്ടല തണ്ണിപ്പാറ മേലെ പുത്തന്‍ വീട്ടില്‍ ശരണ്‍ (24), കണ്ടല അന്തിച്ചന്ത മേലെ പുത്തന്‍ വീട്ടില്‍ ചക്കു എന്ന് വിളിക്കുന്ന അനന്തു (23) എന്നിവര്‍ പിടിയിലായത്.
Read Also : പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ രണ്ട് മാസത്തിന് ശേഷം മരിച്ചു
1.5 കിലോഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച ബുള്ളറ്റും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
ജാമ്യത്തിലിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴാണ് കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷിന്റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശരണിനെയും അനന്തുവിനെയും റിമാന്‍ഡ് ചെയ്തു.
Story Highlights: Defendants in police assault case arrested with cannabis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here