സൗദിയില്‍ പൊടിക്കാറ്റ് ശക്തം; മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യത

കാലാവസ്ഥയില്‍ ദൃശ്യമാകുന്ന മാറ്റം മാര്‍ച്ച് എട്ട് വരെ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസമായി പൊടിക്കാറ്റ് രൂക്ഷമാണ്. റിയാദ് നഗരത്തില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. റിയാദ് എയര്‍ുപോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച പൊടിപടലം പുതഞ്ഞ റിയാദ് നഗരത്തിന്റെ വിഡിയോ വൈറലാണ്. ജോര്‍ദാനില്‍നിന്നുയര്‍ന്ന പൊടിക്കാറ്റാണ് സൗദിയിലും പ്രത്യക്ഷപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വിഭാഗം വ്യക്തമാക്കി.
റിയാദ്, മക്ക, മദീന, ദമാം ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ഇന്നും നാളെയും പൊടിക്കാറ്റ് തുടരും. ആറ് ജിസിസി രാജ്യങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. നിരവധി വാഹനങ്ങളും പൊടിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. ജിസിസി രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങള്‍ മണിക്കൂറുകളോളം താത്ക്കാലികമായി അടച്ചിട്ടു. വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.
Story Highlights: Dust storm in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here