ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയ്യാറെന്ന് ഗോവൻ കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബിജെപി ഇതര കക്ഷികളുമായി തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയ്യാറാണെന്ന് ഗോവൻ കോൺഗ്രസ്. ഫെബ്രുവരി 14നാണ് 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
മാർച്ച് 10നാണ് വോട്ടെണ്ണൽ നടക്കുന്നത്.കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തങ്ങൾ ബിജെപി ഇതര കക്ഷികളായ ആപ്, എംജിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പിന്തുണ നേടുമെന്നാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
Read Also : ധോണി സൂററ്റിലെത്തി; പരിശീലന ക്യാമ്പിനു തുടക്കമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്
കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ രൂപീകരിക്കാൻ അന്ന് തന്നെ അവകാശമുന്നയിക്കുമെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. 2017ൽ 17 സീറ്റുകൾ നേടി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബിജെപിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ബിജെപി വേഗത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.
ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലെത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഗോവയിലെ പാരമ്പര്യ പാർട്ടികളിലൊന്നായ എംജിപിയോടൊപ്പം ചേർന്നാണ് തൃണമൂൽ കോൺഗ്രസ് മത്സരിച്ചത്.അവസാന ഫലവും പുറത്തുവന്നാൽ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ഒട്ടും സമയം പാഴാക്കില്ല.
Story Highlights: goa-assembly-elections-congress-says-open-to-post-poll-alliance-with-non-bjp-parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here