Advertisement

മൂന്ന് എക്സിറ്റ് പോൾ സർവേയിലും ഗോവയില്‍ തൂക്കുസഭയ്ക്ക് സാധ്യത

March 7, 2022
Google News 1 minute Read

മൂന്ന് എക്സിറ്റ് പോൾ സർവേയിലും ഗോവയില്‍ തൂക്കുസഭയ്ക്ക് സാധ്യത. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. തനിച്ച് മല്‍സരിച്ച ബിജെപിക്ക് 14 മുതല്‍ 18 സീറ്റ് വരെ കിട്ടിയേക്കം.

കോണ്‍ഗ്രസും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സഖ്യം ചേര്‍ന്നാണ് ഗോവയില്‍ മല്‍സരിച്ചത്. ഇവര്‍ക്ക് 15-20 സീറ്റുകള്‍ ലഭിക്കുമെന്ന് ഫലം പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി സഖ്യത്തിന് 2-5 സീറ്റുകള്‍ കിട്ടിയേക്കും.

പ്രവചനം ശരിയായാല്‍ ഇവര്‍ നിര്‍ണായക ശക്തിയാകും. ഇവരുടെ പിന്തുണ ലഭിക്കുന്നവര്‍ക്ക് ഭരണം കിട്ടും. കോണ്‍ഗ്രസ് 37 സീറ്റിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്ന് സീറ്റിലുമാണ് മല്‍സരിച്ചത്. ബിജെപി 40 സീറ്റിലും മല്‍സരിച്ചു. യഥാര്‍ഥ ഫലം അറിയാന്‍ അടുത്ത വ്യാഴാഴ്ച വരെ കാത്തിരിക്കണം.

Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…

അതേസമയം, 2017ല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നു. പക്ഷേ, പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. സമാനമായ കുതിരക്കച്ചവടത്തിന് ഗോവ വീണ്ടും സാക്ഷിയാകാനാണ് സാധ്യത. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിലാണ് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത.

Story Highlights: goa-exit-poll-india-today-axis-my-india-predicts-no-one-get-simple-majority-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here