Advertisement

പാകിസ്താന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ?; യൂറോപ്യന്‍ യൂണിയനെതിരെ ഇമ്രാന്‍ ഖാന്‍

March 7, 2022
Google News 2 minutes Read
imran khan

പാകിസ്താന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്ന് യൂറോപ്യന്‍ യൂണിയനോട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎന്‍ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ പാക്കിസ്താനോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര തലവന്മാര്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘നിങ്ങള്‍ ഞങ്ങളെ കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? ഞങ്ങള്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ? നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോ? യൂറോപ്യന്‍ യൂണിയനെതിരെ ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചു. ‘ പാകിസ്താന് അയച്ചത് പോലെ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ കത്തയച്ചിട്ടുണ്ടോ? അവരും വോട്ടില്‍ നിന്നും വിട്ടു നിന്നതല്ലേ? ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

Read Also : പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍

തങ്ങള്‍ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തില്‍ ആണെന്നും ഒരു ചേരികളിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. നാറ്റോയെ പിന്തുണച്ചതിന് പാകിസ്താന്‍ കുറേ അനുഭവിച്ചിട്ടുണ്ടെന്നും ആ സമയത്തെല്ലാം വിമര്‍ശനങ്ങളാണ് എല്ലാവരും രാജ്യത്തിന് നേരെ ഉന്നയിച്ചിട്ടുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

Story Highlights: imran khan, pakistan, european union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here