Advertisement

യുക്രൈനിലെ അധിനിവേശം; റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സും

March 7, 2022
Google News 1 minute Read
Netflix

യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. നെറ്റ് ഫ്‌ളിക്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ദി വെറൈറ്റി യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുക്രൈനില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ട്രീമിംഗ് ഭീമന്‍മാരായ നെറ്റ് ഫ്‌ളിക്‌സ് റഷ്യയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെയും സീരീസുകളുടെയും സംപ്രേക്ഷണം നേരത്തെ തടഞ്ഞിരുന്നു. ഇപ്പോള്‍ നെറ്റ് ഫ്‌ളിക്‌സിന്റെ സേവനം പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുകയാണ്.

റഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് പല ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകത്താകമാനം 221.8 മില്യന്‍ സബ്‌സ്‌ക്രൈബര്‍സ് ഉള്ള നെറ്റ്ഫ്‌ളിക്‌സിന് റഷ്യയിലുള്ളത് ഒരു മില്യന് താഴെ സബ്‌സ്‌ക്രൈബേഴ്‌സാണ്.

Read Also : ഖാർകീവിൽ ഷെല്ലാക്രമണം; ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈൻ

നേരത്തെ റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ച് ബി.ബി.സിയും നിലപാട് സ്വീകരിച്ചിരുന്നു. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Story Highlights: Netflix, russia-ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here