Advertisement

മരുമകൻ വിളിക്ക് മറുപടി പറയാൻ സമയമില്ല; നിലവാരമെന്തെന്ന് ജനം നോക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്

March 7, 2022
1 minute Read

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ്‌ റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാല്‍ വിമർശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും റിയാസ് പറഞ്ഞു.

മരുമകൻ എന്ന തരത്തിലുള്ള വിമർശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടിയാൻ സമയമില്ലെന്നും പറയേണ്ടവർ നന്നായി പറയട്ടെയെന്നും റിയാസ് പറഞ്ഞു. എന്നാല്‍ താന്‍ നടത്തുന്ന പ്രവൃത്തിയും അതിന്‍റെ പ്രതിഫലനവും ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും അത് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…

ഇത്തവണത്തെ സിപിഐഎം സമ്മേളനത്തിന് മുന്‍പ് വരെ കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും ജൂനിയറായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്നാൽ, എറണാകുളത്തെ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി റിയാസ് മാറി.

ഇതോടെ കോഴിക്കോട് ജില്ലയിലെ സി.പി.എം സംഘടനാ സംവിധാനത്തിലെ തന്നെ നിര്‍ണായക ശക്തിയായി റിയാസ് മാറുകയായിരുന്നു. 2018 ല്‍ തൃശൂരില്‍ വെച്ചുനടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടെയാണ് റിയാസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കെത്തുന്നത്. അതുകഴിഞ്ഞ് നടക്കുന്ന ആദ്യ സമ്മേളനത്തില്‍ തന്നെ റിയാസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുകയും ചെയ്തു.

Story Highlights: no-time-to-respond-to-son-in-law-call-action-is-the-answer-muhammad-riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top