ഓപ്പറേഷന്‍ ഗംഗ; യുക്രൈനില്‍ നിന്ന് ഇന്നെത്തിയത് 1314 ഇന്ത്യക്കാര്‍

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി തിങ്കളാഴ്ച മാത്രം 1314 പേര്‍ യുക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം. 7 വിമാനങ്ങളിലായാണ് ഇന്ന് രക്ഷൗദൗത്യം പൂര്‍ത്തിയാക്കിയത്. ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും ബുക്കാറെസ്റ്റില്‍ നിന്നും സുസെവയില്‍ നിന്നും ഓരോ വിമാനവും ഇന്ന് ഇന്ത്യയിലേക്കെത്തി. ഫെബ്രുവരി 22 മുതലുള്ള പ്രത്യേക വിമാനങ്ങളിലായി ഇതിനോടകം 17,400 പേരാണ് ഇന്ത്യയിലെത്തിയത്.
അതേസമയം സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ഇന്ന് അനശ്ചിതത്വത്തിലായി. വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും യാത്ര ആരംഭിക്കാനായില്ല. വെടി നിര്‍ത്തല്‍ നിലവില്‍ വരാത്തതിനാലാണ് വിദ്യാര്‍ത്ഥികളുടെ യാത്ര അനശ്ചിതത്വത്തിലായത്. ഇതിനിടെ സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ യുക്രൈന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.
Read Also : റഷ്യ യുക്രൈന്‍ സമാധാന ചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ നിലവിലുള്ള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും മാനുഷിക ഇടനാഴി ഒരുക്കിയതിനും മോദി റഷ്യന്‍ പ്രസിഡന്റിനെ പ്രശംസിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിന്‍ അറിയിച്ചു.
Story Highlights: Operation Ganga, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here