Advertisement

13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന്

March 7, 2022
2 minutes Read

കേരളത്തിലെ മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടെ 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. ആറ് സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിന് പുറമെ പഞ്ചാബില്‍ അഞ്ച്, അസമില്‍ രണ്ട്, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

കേരളത്തില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, എംപി വീരേന്ദ്രകുമാര്‍, സോമപ്രസാദ് എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂവരുടെയും കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും.

Read Also : മണിപ്പൂർ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76.75 % പോളിംഗ്, വ്യാപക അക്രമം

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ, പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പ്രതാപ് സിങ് ബജ്‌വ, നരേഷ് ഗുജ്‌റാള്‍ എന്നിവരാണ് കാലാവധി തീരുന്ന മറ്റ് പ്രമുഖര്‍.

Story Highlights: rajya sabha elections for 13 seats on march 31

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top