Advertisement

സൗദിയില്‍ പ്രതിദിന കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി

March 7, 2022
Google News 1 minute Read
Saudi Arabia

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ സൗദിയില്‍ പ്രതിദിന കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കി. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ഇനി റിപ്പോര്‍ട്ട് നല്‍കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന കൊവിഡ് റിപ്പോര്‍ട്ടിന് പുറമേ പ്രതിവാര വാര്‍ത്താസമ്മേളനവും നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കൊവിഡ് കണക്കുകള്‍ അപ്ലോഡ് ചെയ്യും. രാജ്യത്ത് കൊവിഡ് പ്രതിസന്ധി അവസാനഘട്ടത്തിലാണ്.

ആരോഗ്യമന്ത്രാലയം ഇന്നുപുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനിടെ 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 668 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രണ്ട് മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 10884 പേരാണ് നിലവില്‍ സൗദിയില്‍ കൊവിഡ് ചികിത്സയിലുള്ളത്.

Read Also : സുമിയിലേക്ക് ആശ്വാസം എത്തുന്നു; യാത്രയ്ക്ക് തയാറെടുക്കാൻ വിദ്യാർത്ഥികളോട് എംബസി

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21,144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൃത്യമായി മാസ്‌ക് ധരിക്കാത്തതും അകലം പാലിക്കാത്തതും ഇമ്യൂണ്‍ ആകാതെ പൊതുയിടങ്ങളില്‍ പ്രവേശിച്ചതുമൊക്കെയാണ് കണ്ടെത്തിയ നിയമലംഘനങ്ങള്‍. പല നിയന്ത്രണങ്ങളും ഇന്നുമുതല്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രോട്ടോക്കോള്‍ ലംഘനങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.

Story Highlights: Saudi Arabia, covid 19, covid cases saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here