പൊതുസ്ഥലത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

പൊതുസ്ഥലത്തുവെച്ച് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ കോട്ടയത്ത് അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിങ്ക് പൊലീസാണ് ബെന്നിയെ പിടികൂടിയത്. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.
ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തിയേറ്റര്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതികളോട് പ്രതി അസഭ്യം പറയുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് യുവതികള്‍ ബഹളം വയ്ക്കുകയും പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
Read Also : പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ രണ്ട് മാസത്തിന് ശേഷം മരിച്ചു
പൊലീസ് കണ്‍ട്രോള്‍ റൂം സംഘം, സ്പൈഡര്‍ പട്രോളിങ് സംഘം എന്നിവരുടെ സഹായത്തോടെയാണ് പിങ്ക് പൊലീസെത്തി പ്രതിയെ പിടികൂടിയത്. കോട്ടയം നഗരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുകയാണെന്നും എന്തെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.
Story Highlights: Sexual harassment of young women in public; Defendant arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here