Advertisement

ഫാഫ് ഡുപ്ലെസി റോയൽ ചലഞ്ചേഴ്സ് നായകനാവുമെന്ന് റിപ്പോർട്ട്

March 8, 2022
Google News 1 minute Read

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫാഫ് ഡുപ്ലെസി വരുന്ന സീസണിൽ റൊയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുമെന്ന് റിപ്പോർട്ട്. വിരാട് കോലിക്ക് പകരക്കാരനായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനെയും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിനെയും പരിഗണിച്ചിരുന്നെങ്കിലും ദേശീയ ടീമിനെ മുൻപ് നയിച്ചതും മത്സരപരിചയവും കാരണം ഫാഫിനു നറുക്ക് വീഴുകയായിരുന്നു.

അതേസമയം, ഇംഗ്ലണ്ട് താരം ജേസൻ റോയ്ക്ക് പകരം അഫ്ഗാനിസ്ഥാൻ്റെ വെടിക്കെട്ട് ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. 20കാരനായ യുവതാരത്തെ പകരം ടീമിലെത്തിക്കാനുള്ള അനുമതിയ്ക്കായി ടൈറ്റൻസ് ബിസിസിഐയെ സമീപിച്ചിരിക്കുകയാണെന്നും ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്യുന്നു.

50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അഫ്ഗാൻ താരം ഐപിഎലിൽ സോൾഡ് ഔട്ട് ആയിരുന്നു. രണ്ട് വട്ടം ലേലത്തിൽ വന്നിട്ടും താരത്തെ ഒരു ഫ്രാഞ്ചൈസിയും ടീമിലെത്തിച്ചില്ല. അതേസമയം, ജേസൻ റോയിയെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് ഗുജറാത്ത് ലേലം കൊണ്ടത്.

ഇത് രണ്ടാം തവണയാണ് റോയ് ഐപിഎലിൽ നിന്ന് പിന്മാറുന്നത്. 2020ൽ അടിസ്ഥാന വിലയായ ഒന്നരക്കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തെങ്കിലും വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് റോയ് ഐപിഎൽ കളിച്ചിരുന്നില്ല.

ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

Story Highlights: faf du plessis royal challengers bangalore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here