കാഞ്ഞിരപ്പള്ളി കൊലപാതകം; ജോര്‍ജ് കുര്യന്റെ മൊഴിയെടുത്തു

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ജോര്‍ജ് കുര്യന്റെ മൊഴിയെടുത്തു. സഹോദരനെയും ബന്ധുവിനെയും വെടിവെച്ചത് തന്നെ ആക്രമിച്ചതുകൊണ്ടാണെന്നാണ് ജോര്‍ജ് കുര്യന്റെ മൊഴി.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി എത്തിയപ്പോള്‍ രഞ്ജുവിന്റെയും ബന്ധുവിന്റെയും ഗുണ്ടകള്‍ തന്നെ ആക്രമിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ കയറിയപ്പോള്‍ മുറിക്കുള്ളില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് വെടിവച്ചതെന്ന് പ്രതി ജോര്‍ജ് കുര്യന്‍ പൊലീസിന് മൊഴി നല്‍കി.
സ്വത്ത് തര്‍ക്കത്തിനിടെ വെടിയേറ്റ കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയ ഇന്ന് രാവിലെയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം. ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ജു കുര്യന്‍ ഇന്നലെ മരിച്ചിരുന്നു
Read Also : അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അച്ഛൻ അറസ്റ്റിൽ
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് കാഞ്ഞിരപ്പള്ളി കരിമ്പാനായില്‍ ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെ വെടിവെച്ചു കൊലപ്പെടുത്തിത്. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സംഭവം ആസൂത്രിതമെന്നാണ് പൊലീസ് പറയുന്നത്. സ്വത്തിന്റെ പേരില്‍ രണ്ട് ദിവസങ്ങളായി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. മൂന്നാം ദിനം പ്രതി ജോര്‍ജ് കുര്യന്‍ കയ്യില്‍ തോക്ക് കരുതിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്നു പൊലീസ് പറയുന്നു.
Story Highlights: Kanjirapally murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here