ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം; സുപ്രിംകോടതിയിൽ കെഎസ്ആർടിസി

ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചു. റിട്ടയേർഡ് സുപ്രിംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അതോറിറ്റി രൂപീകരിക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെടുന്നു.കൂടുതൽ തുകയ്ക്ക് ഡീസൽ വാങ്ങേണ്ടി വന്നാൽ കോർപറേഷൻ അടച്ച് പൂട്ടേണ്ടി വരും.
Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…
നിലവിൽ സ്വകാര്യ ബസുകൾക്ക് ലഭിക്കുന്നതിനേക്കാൾ ലിറ്ററിന് ആറ് രൂപ 47 പൈസ അധികം നൽകിയാണ് കെഎസ്ആർടിസി ഡീസൽ വാങ്ങുന്നത്. പ്രതിദിനം 40000 ലിറ്റർ ഡീസൽ വാങ്ങുമ്പോൾ 20 ലക്ഷത്തോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്നും കെ എസ് ആർടി സി വാദിക്കുന്നു.
Story Highlights: ksrtc-approach-supremecourt-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here