Advertisement

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം

March 8, 2022
Google News 1 minute Read
mobile battery exploding

കോട്ടയത്ത് മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ ഇതര സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്. ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചു. ബാറ്ററി വീര്‍ത്തതിനാലാണ് ചാര്‍ജ് നില്‍ക്കാത്തതെന്ന് ജീവനക്കാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചു. ഇദ്ദേഹത്തിന് പരുക്കുകളില്ല.

Read Also : ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Story Highlights: mobile battery exploding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here