Advertisement

കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിനും, സമത്വത്തിനും പ്രാധാന്യം നൽകുന്നു; വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

March 8, 2022
Google News 1 minute Read

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചിൽ വെച്ച് നടക്കുന്ന വനിതാ ദിന പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ധീരവനിതളെ അദ്ദേഹം അനുസ്മരിക്കും.

‘വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ത്രീകളുടെ അന്തസ്സിനും, സമത്വത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഇന്ത്യയുടെ വികസന യാത്രയിൽ നമ്മുടെ നാരീശക്തിയെ മുൻനിരയിൽ നിർത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഈ ശ്രമങ്ങൾ വരും കാലങ്ങളിലും കൂടുതൽ ശക്തിയോടെ തുടരും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…

അതേസമയം, വനിതാ ദിനത്തോടുനുബന്ധിച്ച് വിതരണം ചെയ്ത നാരീശക്തി പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സമൂഹത്തെ സേവിക്കാനുള്ള ഈ സ്ത്രീരത്‌നങ്ങളുടെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: narendramodi-womensday-wish-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here