‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി

കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി.ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്‌കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി.
‘എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലൻസ്‌കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകല്ല, ആരേയും പേടിക്കുന്നുമില്ലെന്ന്’- സെലൻസ്‌കി വിഡിയോയിൽ പറഞ്ഞു.
Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…
യുക്രൈൻ പതാകയ്‌ക്ക് സമീപം ഒരു ഡെസ്‌കിൽ ഇരുന്നുകൊണ്ടാണ് സെലൻസ്‌കി വിഡിയോ പങ്കുവെച്ചത്. ‘ഞങ്ങൾ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. ഇവിടെത്തന്നെ ഞങ്ങളുണ്ട്.. എല്ലാവരും പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ സംഘത്തോടൊപ്പം ഞാൻ കീവിൽ തുടരുകയാണ്.’ സെലൻസ്‌കി പറഞ്ഞു.
സെലൻസ്‌കിയുടെ ജീവൻ തലനാരിഴയ്‌ക്കാണ് റഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24ന് പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് പ്രാവശ്യം ഇത്തരത്തിൽ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്. യുഎൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം റഷ്യയുടെ ആക്രമണത്തിൽ സാധാരണക്കാരായ 406 പേർ കൊല്ലപ്പെടുകയും 801 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: not-fearing-any-zelanski-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here