വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അഞ്ച് പേരും മരിച്ചത് പുക ശ്വസിച്ചാണെന്നും തീപിടുത്തത്തില്‍ ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വര്‍ക്കലയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരില്‍ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മകന്‍ നിഹാല്‍ ചികിത്സയിലാണ്.
Read Also : പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് പൊലീസുകാർക്ക് കുത്തേറ്റു
പുലര്‍ച്ചെ 1.45നാണ് അപകടമുണ്ടായത്. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് വീടിനുള്ളിലെ തീ അണച്ചത്.
Story Highlights: Varkala fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here