അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അച്ഛൻ അറസ്റ്റിൽ

വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അക്ഷയുടെ അച്ഛൻ മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്ഷയ് ലഹരിക്ക് അടിമയായി വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ( wayanad akshay death father arrested )
ഇന്നലെ പുലർച്ചെയാണ് അക്ഷയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം.
മരണത്തെ കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: wayanad akshay death father arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here