Advertisement

ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…

March 8, 2022
Google News 2 minutes Read

എല്ലാവരെയും പോലെ സമൂഹത്തിന്റെ മുൻ നിരയിൽ നിന്ന് തന്നെ ജീവിതം നയിക്കാൻ കെൽപ്പുള്ളവരാണ് സ്ത്രീകളെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. വിലക്കുകളും വിലങ്ങുകളും കൊണ്ട് അവരെ തടയാൻ സാധിക്കില്ല. കാരണം ഈ ലോകം അവക്ക് കൂടെ ഉള്ളതാണ്. ഇന്ന് സ്ത്രീകൾ കടന്നുവരാത്ത മേഖലകൾ വളരെ കുറവാണ്. ഭൂമിയിൽ മാത്രമല്ല അങ്ങ് ബഹിരാകാശത്തും സ്ത്രീകൾ ചെന്നെത്തിയിട്ടുണ്ട്. നമുക്ക് ചുറ്റും തന്നെ ഒന്ന് കണ്ണോടിച്ച് നോക്കു… പല സംരംഭങ്ങളുടെയും തലപ്പത്ത് സ്ത്രീകളാണ്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ബിസിനസുകളിൽ വിജയത്തിന്റെ പ്രചോദനാത്മകമായ കഥകൾ എഴുതി ചേർക്കുന്നു. ഇപ്പോൾ കൂടുതൽ സ്ത്രീകൾ ബിസിനസ്സ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. തങ്ങളുടെ സംരംഭങ്ങളിൽ അത്ഭുതകരമായ വിജയങ്ങളും അവർ കൈവരിച്ചു കഴിഞ്ഞു. നിർഭയമായ അവരുടെ മുന്നേറ്റം ഈ സമൂഹത്തിന് നൽകുന്ന പ്രതീക്ഷയും പ്രചോദനവും വളരെ വലുതാണ്.

സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നത് സാമ്പത്തിക സ്വാതന്ത്ര്യം കൂടി ചേരുന്നതാണ്. സ്ത്രീകളുടെ ദീർഘകാല ശാക്തീകരണം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഗവൺമെന്റും സമീപകാലങ്ങളിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതും ഈ വളർച്ചയ്ക്ക് ഏറെ കുറെ സഹായകമായി എന്നും തന്നെ വേണം പറയാൻ.

ലോകബാങ്കിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് തൊഴിൽ ശക്തിയിലെ സ്ത്രീകളുടെ ശതമാനം ഇരട്ടിയാക്കിയാൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയരുകയും 2025 ഓടെ രാജ്യത്തിന്റെ ജിഡിപി 700 ബില്യൺ യുഎസ് ഡോളറായി ഉയരുകയും ചെയ്യും എന്നാണ്. ഇന്ത്യയിലെ സ്ത്രീകൾ ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ തന്നെ സാമ്പത്തിക ശക്തികളിലേക്കാണ് ഈ വളർച്ച. ഇന്ത്യയിലെ വനിതാ സംരംഭകരുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകൾ വെറും അഞ്ച് വർഷത്തിനുള്ളിൽ 90 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് (50%), യുണൈറ്റഡ് കിംഗ്ഡം (24%) എന്നിവയിലേതിലെക്കാൾ വളരെ വലുതാണ് ഇത്.

ബിസിനസ്സ് സംരംഭകർ എന്ന നിലയിലും ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുന്നവർ എന്ന നിലയിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത് ഇന്ന് ഏറെ അഭിമാനം തോന്നുന്ന ഒന്നാണ്. അത് ബാക്കിയുള്ളവർക്കും മുൻനിരയിലേക്ക് കടന്നുവരാനുള്ള പ്രചോദനം നൽകും. ബിസിനസ്സ് സംരംഭകർ എന്ന നിലയിൽ ഇന്ത്യൻ സ്ത്രീകളുടെ സാധ്യതകൾ പൂർണ്ണമായി തിരിച്ചറിയുന്നതിന്, ദേശീയ-സംസ്ഥാന തലങ്ങളിൽ വിപണികളിലേക്കും ഫണ്ടുകളിലേക്കും കൂടുതൽ പ്രവേശനം സാധ്യമാക്കുന്നതിന് സ്വകാര്യ, പൊതുമേഖലകൾ ഒരുപോലെ പ്രവർത്തിക്കണം. ആർബിഐ സർവേ പ്രകാരം നിലവിൽ ചെറുകിട ബിസിനസ് ഫണ്ടിംഗിന്റെ 43 ശതമാനവും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ആണ്. അതിലും പ്രധാനമായി, ലിംഗസമത്വം വർദ്ധിപ്പിക്കുന്നതിന് എൻജിഒകളും നയരൂപീകരണക്കാരും വൻകിട കോർപ്പറേഷനുകളും ഒരുമിച്ച് പ്രവർത്തിക്കണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബിസിനസ് മേഖലകളിൽ ലിംഗസമത്വം കൈവരിക്കാനും സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളിൽ നിന്ന് വാങ്ങുന്നത് പ്രാദേശികമായും ആഗോളതലത്തിലും മികച്ച തീരുമാനമായാണ് കണക്കാക്കുന്നത്. നിക്ഷേപകരും ഓർഗനൈസേഷണൽ ബയർമാരും തുടങ്ങി വ്യക്തിഗത ഉപഭോക്താക്കൾ വരെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളെ പിന്തുണയ്ക്കുന്നത് ബിസിനസ് വളർച്ചയ്ക്ക് സഹായകമാകും. ലോകത്തിലെ എല്ലാ സ്വകാര്യ ബിസിനസ്സുകളുടെയും 30 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും, ഇപ്പോഴും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി വൻകിട കോർപ്പറേറ്റുകളും സർക്കാരുകളും ചെലവഴിക്കുന്നത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.

ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയുടെ അടുത്ത ഘട്ടത്തിലെ ഏറ്റവും വലിയ വാഗ്ദാനങ്ങളാണ് വനിതാ സംരംഭങ്ങൾ. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വനിതാ സംരംഭകർക്കുള്ള നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലേക്കുള്ള നിക്ഷേപം മാത്രമല്ല, അതിന്റെ മെച്ചം അടുത്ത തലമുറയ്ക്ക് കൂടിയാണ് എന്നതും ഒരു ഓർമപ്പെടുത്തലാണ്.

Story Highlights: Women’s in the business world; One day India will become the backbone of the world economy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here